Idukki local

യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നയാള്‍ അറസ്റ്റില്‍



ചെറുതോണി: മാനസിക പക്വതയില്ലാത്ത യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നയാളെ ഇടുക്കി പോലിസ് അറസ്റ്റ് ചെയ്തു. വാഴത്തോപ്പ്പഞ്ചായത്തില്‍ സ്ഥലം വാങ്ങി താമസിച്ചുവന്ന മലയാറ്റൂര്‍ സ്വദേശി കണ്ണംപറമ്പില്‍ സതീശനെയാണ് (46) ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പാറമടയില്‍ പണിക്കാരനാണ് ഇയാള്‍. യുവതിയുടെ മാതാവും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഏഴു വര്‍ഷത്തോളമായി യുവതിയും മാതാവും പിതാവും ഇയാളോടൊപ്പമാണു കഴിഞ്ഞിരുന്നത്. മാനസിക പക്വതയില്ലാത്ത യുവതിയെ ഇയാള്‍ വര്‍ഷങ്ങളായി ദുരുപയോഗം ചെയ്‌തെന്നാണു പരാതി. യുവതിയുടെ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. യുവതിയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഭാര്യ മരിച്ചുപോയ സതീശന് നാലു മക്കളുമുണ്ട്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it