kozhikode local

യുവതിയെ രക്ഷപ്പെടുത്തിയ പയ്യോളി പോലിസിന് കണ്ണൂര്‍ റേഞ്ച് ഐജിയുടെ അനുമോദനം

പയ്യോളി: കോരപ്പുഴ റെയില്‍വേ ട്രാക്കില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ പയ്യോളി പോലീസിന് കണ്ണൂര്‍ റേഞ്ച് ഐജിയുടെ അനുമോദനങ്ങള്‍. പയ്യോളി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബിജുവും സി പി രാജനും കെ ശശിക്കുമാണ് അനുമോദനങ്ങള്‍്. കഴിഞ്ഞ ദിവസം പ്രതിയുമായി കോഴിക്കോട് കോടതിയിലേക്ക് പോവുകയായിരുന്ന പയ്യോളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കോരപ്പുഴ പാലം കടക്കുമ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ഒരു യുവതി നില്‍ക്കുന്നത് കണ്ടത്. ഇവര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു .
Next Story

RELATED STORIES

Share it