Pathanamthitta local

യുവതിയെ മാനഭംഗപ്പെടുത്തിയ കേസ് - പ്രതികളെ പോലിസ് സംരക്ഷിക്കുന്നു : ജനാധിപത്യ മഹിളാ അസോസിയേഷന്‍



പത്തനംതിട്ട: 26വയസുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുള്ളവരാണ്. കടമ്മനിട്ട കൊല്ലന്‍പറമ്പില്‍ ജയകുമാര്‍, കണമുക്കിന് ഓട്ടോറിക്ഷ വര്‍ക്ക് ഷോപ്പ് ഉടമ വിനോജ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് പെ ണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തുന്നത്.തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കി. ഇവര്‍ക്കെതിരേ കേസെടുത്ത ആറന്‍മുള പോലിസ് വിനോജിനെ കേസില്‍ നിന്നും ഒഴിവാക്കി ജയകുമാറിനെതിരേ നടപടി സ്വീകരിക്കുന്നതിന് തയ്യാറായി. ഇതിന് പിന്നില്‍ പോലിസിന് മേലുള്ള ആര്‍എസ്എസ് ഇടപെടലും പണത്തിന്റെ സ്വാധീനവുമാണെന്ന് മഹിളാ അസോസിയേന്‍ ഭാരവാഹികള്‍ പറയുന്നു. പണം വാഗ്്ദാനം ചെയ്തും കുടുംബത്തെ ഭീഷണിപ്പെടുത്തിയും പീഡനത്തിനിരായ യുവതി പോലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രതികള്‍ സ്ഥളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും ആണെന്നുള്ളതിനാല്‍ നിയമപരമായ സംരക്ഷണം യുവതിക്ക് ലഭിക്കുന്നില്ല. ഇതിനെതിരേ ശക്്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയയേഷ ന്‍ സംസ്ഥാന സമിതിയംഗം അമൃതം ഗോകുലം, ഏരിയാ സെക്രട്ടറി ഇന്ദിരദേവി, ജിനി ജോസ്, അബിദബായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it