യുവതിയെ മര്‍ദിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍

ചെന്നൈ: ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഡിഎംകെ ഭാരവാഹിയെ അറസ്റ്റ് ചെയ്തു. എസ് സെല്‍വകുമാറാണ് അറസ്റ്റിലായത്. ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇയാളെ പുറത്താക്കി.
പേരമ്പല്ലൂര്‍ ജില്ലയിലാണ് സംഭവം. വെള്ള ഷര്‍ട്ടും ദോത്തിയും ധരിച്ച ഒരാള്‍ യുവതിയെ മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ചില സ്ത്രീകള്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സെല്‍വകുമാറിനെ പുറത്താക്കിയതായി പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനാണ് അറിയിച്ചത്. ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it