യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 28കാരിയെ തട്ടിക്കൊണ്ടു പോയി രണ്ടു പേര്‍ ലൈംഗിക പീഡനത്തിനിരയാക്കി. യുപിയിലെ ഷാമ്്‌ലി ജില്ലയിലാണു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്നു തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിനിടെ വീട്ടില്‍ തനിച്ചായിരുന്ന മറ്റൊരു യുവതിയെ നാലുപേര്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കാന്‍ ശ്രമിച്ചു. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it