യുവതിയെ തട്ടിക്കൊണ്ടുപോയ അഞ്ചുപേര്‍ പിടിയില്‍

ഗാസിയാബാദ്: സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി ശര്‍മ(24)യെ തട്ടിക്കൊണ്ടുപോയ കേസി ല്‍ ഹരിയാന സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. ഇവരിലൊരാള്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട ദേവേന്ദ്രനാണെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലിസ് പറഞ്ഞു. ഷാരൂഖ് ഖാന്‍ അഭിനയിച്ച ദര്‍ എന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞയാഴ്ച ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങവെയാണു സംഭവം. മെട്രോ ട്രെയിനിറങ്ങി ഓട്ടോറിക്ഷയില്‍ കയറിയ ദീപ്തിയെ കാണാതാവുകയായിരുന്നു. പ്രതികളില്‍ ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. രണ്ടു ദിവസത്തിനു ശേഷം സംഘം യുവതിയെ വിട്ടയച്ചു. തനിക്ക് ഭക്ഷണവും സുരക്ഷയും ന ല്‍കിയ പ്രതികള്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പഴ്‌സുമടക്കം പിടിച്ചെടുത്തതായി ദീപ്തി പറഞ്ഞു.
Next Story

RELATED STORIES

Share it