thiruvananthapuram local

യുവതിയെ കൊല്ലാന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറി

കിളിമാനൂര്‍: വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ പോയ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഒളിച്ചിരുന്നു കൊല്ലാന്‍ ശ്രമിച്ചു.
യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി പോലിസിനു കൈമാറി. കരുനാഗപ്പള്ളി തഴവ മണപ്പള്ളി തെക്ക് കളത്തറ വടക്കത്തില്‍ വീട്ടില്‍ നിന്നു കിളിമാനൂര്‍ തട്ടത്തുമലയില്‍ താമസിച്ചുവന്ന ശിവന്‍ എന്ന് വിളിക്കുന്ന ശിശുപാലനെ(43)യാണ് നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറിയത്. ഇന്നലെയാണ് സംഭവം. കിളിമാനൂര്‍ വയ്യാറ്റിന്‍ങ്കര ചിന്താണികോണം സ്വദേശിനിയെയാണ് ശിശുപാലന്‍ കൊല്ലാന്‍ ശ്രമിച്ചതത്.
ഇന്നലെ രാവിലെ 10 മണിയോടെ യുവതി വീട്ടിലെത്തിയപ്പോള്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവത്രേ.
കഴിഞ്ഞ ഏപ്രിലില്‍ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിശുപാലന്‍ പ്രതിയായിരുന്നു. തുടര്‍ന്ന് ജയിലിലായ ഇയാള്‍ മൂന്ന് ആഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആരുമില്ലാതിരുന്ന യുവതിയുടെ വീട്ടിന്റെ പിന്‍വാതില്‍ ഇന്നലെ പുലര്‍ച്ചെ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഒളിച്ചിരിക്കുകയായിരുന്നു. യുവതി നല്‍കിയ മൊഴിയില്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it