യുവതിയെ കാണാതായ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു
BY Sumeera SMR10 Feb 2016 4:43 AM GMT
Sumeera SMR10 Feb 2016 4:43 AM GMT
തൃശൂര്‍: ചേലക്കരയില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ യുവതിയെ ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് തെളിഞ്ഞു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെടുത്തു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി റഫീക്കാണ് അറസ്റ്റിലായത്. വെങ്ങാനെല്ലൂര്‍ ഏച്ചാടി അച്ചുപുളിക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തി(39)ന്റെ മൃതദേഹമാണ് ചാവക്കാട് പുത്തന്‍ കടപ്പുറത്തുനിന്ന് പോലിസ് കണ്ടെത്തിയത്. പ്രതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കടപ്പുറത്ത് പോലിസ് പരിശോധന നടത്തിയത്. 2014 സപ്തംബര്‍ 30നാണ് സീനത്തിനെ കാണാതായത്. പ്രതിയുമായി അടുത്തബന്ധമുണ്ടായിരുന്ന സീനത്ത് ഇയാളില്‍നിന്നു പലപ്പോഴായി പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകക്കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT