ernakulam local

യുവതിയെയും മകളെയും അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: സ്ത്രീയുടേയും പത്തുവയസ്സില്‍താഴെ പ്രായമുള്ള മകളുടേയും ഫോട്ടോയില്‍ അശ്ലീല ഫോട്ടോ എഡിറ്റ് ചെയ്ത് വാട്‌സ്ആപ്പില്‍ പ്രദര്‍ശിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചയാളെ കോട്ടപ്പടി പോലിസ് അറസ്റ്റു ചെയ്തു. കോതമംഗലം സ്വദേശിയായ ഇഞ്ചൂര്‍ കൈനിക്കല്‍ വീട്ടില്‍ മനു എന്ന വര്‍ഗീസിനെയാണ് കുറുപ്പംപടി ഇന്‍സ്‌പെക്ടര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്്തത്. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ അടിമാലിയില്‍ നിന്നും കോട്ടപ്പടി എസ്‌ഐ എ രമേഷ്, എഎസ്‌ഐമാരായ സാബു പീറ്റര്‍, സീനിയര്‍ സിപിഒ അനില്‍, സാബു ജോണ്‍, സിദ്ദിഖ് എന്നിവരാണ്അറസ്റ്റു ചെയ്തത്. പ്രതിയെ കുറുപ്പംപടി കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it