Idukki local

യുവതിയുടെ പണം കവര്‍ന്ന സംഭവം: പോലിസ് ഇരുട്ടില്‍ തപ്പുന്നു

വണ്ടിപ്പെരിയാര്‍: സിസിടിവി ദ്യശ്യം വീണ്ടെടുക്കാനാവാത്തതിനെ തുടര്‍ന്ന് യുവതിയുടെ കൈയ്യില്‍ നിന്നു ബാങ്കില്‍ വച്ച് പണം നഷ്ടപ്പെട്ട കേസില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നു. ബാങ്കിന്റെ സുരക്ഷയുടെ ഭാഗമായി സ്ഥപിച്ചിട്ടുള്ള കാമറയുടെ പ്രവര്‍ത്തനം നിലച്ചതാണ് സിസിടിവി ദ്യശ്യം പോലിസിനു ലഭിക്കാതിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ ബാങ്കിന്റെ സിസിടിവികള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പോലിസ് കണ്ടെത്തിയത്.
ബാങ്കില്‍ വെച്ച് കഴിഞ്ഞ ദിവസം യുവതിയുടെ പണം കവര്‍ന്ന സംഭവത്തില്‍ സിസിടിവി ദ്യശ്യങ്ങളില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് സുരക്ഷാ വീഴ്ചയാണെന്നു ആക്ഷേപമുയര്‍ന്നു.തിങ്കളാഴ്ച്ച ഉച്ചയ്ക്കാാണ് കെട്ടിട വാടക പിരിച്ച പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോള്‍ യുവതിയുടെ കൈയില്‍ നിന്നും 37,500 രൂപ നഷ്ടപ്പെട്ടത്. പണം അടയ്ക്കുന്ന കൗണ്ടറിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ സ്ലിപ്പ് പൂരിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ യുവതിയെ സമീപിച്ചത്.
പൂരിപ്പിച്ച് നല്‍കുന്നതിനിടയില്‍ മധ്യവയസ്‌കനായ ഒരാളാണ് പണം കവര്‍ന്നത്. പണം നഷ്ടപ്പെട്ടയുടന്‍ യുവതി ബാങ്ക് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഉടന്‍ നടപടി സ്വീകരിക്കുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി.
ശനിയാഴ്ച്ച മുതല്‍ സിസിടിവി കാമറ പ്രവര്‍ത്തിച്ചില്ലന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it