malappuram local

യുവതിയുടെ തിരോധാനം: സംഘപരിവാര ചട്ടുകമായി പോലിസ് പ്രവര്‍ത്തിക്കുന്നുവെന്ന് ആക്ഷേപം

താനൂര്‍: യുവതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ചട്ടുകമായി പോലിസ് പ്രവര്‍ത്തിക്കുന്നതില്‍ വ്യാപക പ്രതിഷേധം. താനൂര്‍ ബീച്ചിലെ പെണ്‍ക്കുട്ടിയുടെ തിരോധനവുമായി ബന്ധപ്പെട്ടാണ് വിവാദം. അന്യമതസ്ഥനും താനുര്‍ മൂലക്കലെ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ യുവാവിന്റെ കൂടെ പോയ യുവതിയെ കണ്ടത്തണമെന്ന പരാതിയില്‍ കോടതിയില്‍ ഹാജരാവാനെത്തിയ യുവതിയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ട് പോയിരുന്നു.
ഇതിനെ തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ മറപിടിച്ച് താനൂരിലെ വ്യാപാരിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുഹമ്മദ് റഫീഖിനെ കഴിഞ്ഞ ദിവസം വൈകീട്ട് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടയിലെത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.
സ്ഥലത്തെത്തിയ പോലിസ് റഫീക്കിനെ കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇന്നലെ ലോക്കപ്പില്‍ പാര്‍പ്പിക്കുകയും ബന്ധുക്കളെ  കാണാന്‍ പോലും സമ്മതിക്കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ട്ടറെ സമീപിച്ച എസ്ഡിപിഐ നേതാക്കളോടും ബന്ധുക്കളോടും സിഐ എല്ലാവരെയും പ്രതികളാക്കി ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തി.അതിനിടെ യുവതിയെ പോലിസ് ബന്ധുവീട്ടില്‍ നിന്ന് കണ്ടത്തി. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി താനൂരിലെയും സമീപ പ്രദേശത്തേയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലന്നും രക്ഷിതാക്കളുടെ കൂടെ പോവാന്‍ താല്‍പര്യമില്ലന്നും യുവതി അറിയിച്ചതോടെ കോടതി യുവാവിന്റെ കൂടെ പറഞ്ഞയച്ചു.
എന്നാല്‍, യുവതി ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടും കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കാനൊ, കോടതിയില്‍ ഹാജരാക്കാനൊ പോലിസ് തയ്യാറാവാത്തത് ദുരൂഹതയ്ക്ക് ഇടയാക്കുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ പ്രതിചേര്‍ത്തതിലൂടെ പോലിസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം പുറത്തായിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും താനൂര്‍ മണ്ടലം എസ്ഡിപിഐ പ്രസിഡന്റ് സി എച്ച് ബഷീര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി സദഖത്ത് താനൂരും പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it