Alappuzha local

യുവതിയുടെ കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി



ഹരിപ്പാട്: മാധവാ ജങ്ഷന് സമീപം വാടക വീട്ടില്‍ യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കുമാരപുരം പൊത്തപ്പള്ളി ശാന്താ ഭവനത്തില്‍ വേണുവിനെ (39) സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11 മണിയോടെ ഹരിപ്പാട്  സിഐടി മനോജിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.കൊലപാതകം നടന്ന വാടക വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ കൊണ്ട് വന്ന് മറ്റ് മുറികളില്‍ താമസിച്ചിരുന്ന ആസാം സ്വദേശികളോടുംമലയാളികളോടും പ്രതിയെ അറിയാമോ എന്നും മരിച്ച സ്ത്രീയെ കണ്ടിട്ടുണ്ടോ  എന്നും അന്വേഷിച്ചു. ആസാം സ്വദേശികളിലൊരാള്‍ സ്ത്രീയെപ്പറ്റി ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു പറഞ്ഞത്. ഇത് ഉറപ്പ് വരുത്താന്‍ ആസാം സ്വദേശി ജോലി ചെയ്തിരുന്ന മാധവാ ജങ്ഷഷനിലുള്ള പൂക്കടയിലും തുടര്‍ന്ന് മരിച്ച പുഷ്പകുമാരിയും വേണുവും ഒന്നിച്ചെത്തി ചെരുപ്പ് വാങ്ങിയ എഴിയ്ക്കകത്ത് ജങ്ഷന് തെക്കുവശമുള്ള ചെരുപ്പ് കടയിലെത്തിച്ചും തെളിവെടുത്തു. പിന്നീട് ശവം കുഴിച്ചുമൂടാന്‍ സഹായം തേടിയ പള്ളിപ്പാട് സ്വദേശി മഹേഷിന്റെ നീണ്ടൂര്‍ വഞ്ചിയില്‍ കോളനിയിലെ വീട്ടിലും കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് സമീപമുള്ള ഓട്ടോസ്റ്റാന്റിലെത്തിച്ചും തെളിവെടുത്തു. ഇവിടങ്ങളിലെല്ലാം ആളുകള്‍ പ്രതിയെ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇയാളെ ഇന്നു തിരികെ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന് വേണ്ടി മൂന്നു ദിവസത്തേക്കായിരുന്നു ഇയാളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിതിരുന്നത്. കഴിഞ്ഞദിവസം ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന വഴി പോലിസുകാരോടൊപ്പം ഇയാള്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ബസ് മുട്ടം പള്ളിപ്പാട് ജങ്ഷനില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയില്‍ പോലിസുകാരനെ ആക്രമിച്ച് ബസ്സില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. മല്‍പ്പിടുത്തത്തില്‍ കൂടിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പോലിസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു.
Next Story

RELATED STORIES

Share it