kannur local

യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തളിപ്പറമ്പ്: യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീകണ്ഠപുരം സ്റ്റേഷനിലെ എസ്‌ഐ വി വി ലതീഷ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പയ്യാവൂര്‍ പാറക്കടവിലെ തോണിപ്പാറ ബാബു(52)വിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തളിപ്പറമ്പ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കഴിഞ്ഞ നവംബര്‍ 7നു രാത്രി 11നായിരുന്നു കേസിനാസ്പദമായ സംഭവം.
പാറക്കടവിലെ വീട്ടില്‍വച്ച് ബാബുവിന്റെ ഭാര്യ ജാന്‍സിയും ഇവരുടെ കാമുകന്‍ ഓട്ടോ ഡ്രൈവറായ ചന്ദനക്കാംപാറ സ്വദേശിയും വെമ്പൊയിലില്‍ വാടകവീട്ടില്‍ താമസക്കാരനുമായ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസും ചേര്‍ന്ന് ബാബുവിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ജാന്‍സിയുടെ അവിഹിത ബന്ധമറിഞ്ഞ ബാബു പയ്യാവൂരിലെ ചിക്കന്‍ സ്റ്റാളിലെ ജോലി മതിയാക്കി വീട്ടിലിരിക്കാന്‍ തുടങ്ങി. ഇതോടെ സംഭവദിവസം രാത്രി ജാന്‍സി മൊബൈല്‍ ഫോണില്‍ ജോബിയെ വിളിച്ചുവരുത്തി.
തുടര്‍ന്ന് കഞ്ഞിയില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം തോര്‍ത്തുകൊണ്ട് ബാബുവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 420 പേജുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചത്. ഇതില്‍ 43 സാക്ഷികള്‍, 16 രേഖകള്‍, കൊലയ്ക്ക് ഉപയോഗിച്ച തോര്‍ത്ത്, സംഭവദിവസം ധരിച്ച വസ്ത്രം എന്നിവയും കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it