thiruvananthapuram local

യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങ ല്‍ ഏളംബയില്‍ വാടകയ്ക്ക് താമസിക്കുന്ന വഞ്ചിയൂര്‍ കൊല്ലൂര്‍കോണം കല്ലുവിള പുത്തന്‍ വീട്ടില്‍ നവനീതിന്റെ ഭാര്യ രാജിത(20)യാണ് ആംബുലന്‍സിനുളില്‍ പെണ്‍കുഞ്ഞിന്— ജന്മം നല്‍കിയത്.
ഇന്നലെ രാവിലെ 9.45ഓടെ രാജിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ ആറ്റിങ്ങല്‍ വലിയക്കുന്ന് ഗവ.താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍ രഞ്ജിത്തിന്റെ പരിശോധനയി ല്‍ ഉടന്‍ രജിതയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുമായി എസ്എടിയിലേക്ക് പോകവെ ശ്രീകാര്യം എത്തിയപ്പോള്‍ രജിതയുടെ ആരോഗ്യനില മോശമാവുന്നതായും കുഞ്ഞിന്റെ തല പുറത്ത് വരാറായതും ശ്രദ്ധയില്‍പ്പെട്ട രഞ്ജിത്ത് ആംബുലന്‍സ് ഡ്രൈവര്‍ പ്രശാന്തിനോട് വാഹനം റോഡ് വശത്തേക്ക് ഒതുക്കാന്‍ ആവശ്യപ്പെട്ടു.
രഞ്ജിത്തിന്റെ പരിചരണത്തില്‍ 10.50 ഓടെ രജിത ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും ഉടന്‍ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. രജിതയുടെ രണ്ടാമത്തെ പ്രസവമാണത്. ആറ്റിങ്ങല്‍ 108 ആംബുലന്‍സില്‍ നടക്കുന്ന ആറാമത്തെ പ്രസവമാണിത്. രഞ്ജിത്ത് 108 ആംബുലന്‍സില്‍ എടുക്കുന്ന രണ്ടാമത്തെ പ്രസവമാണ്.
Next Story

RELATED STORIES

Share it