യുവതിക്കു നേരെ തോക്കുചൂണ്ടി ബിഎസ്പി മുന്‍ എംപിയുടെ മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആഡംബര ഹോട്ടലിനു മുമ്പില്‍ ബിഎസ്പി മുന്‍ എംപിയുടെ മകന്‍ യുവതിക്കു നേരെ തോക്കു ചൂണ്ടുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്ത്.
ബിഎസ്പി മുന്‍ എംപി രാകേഷ് പാണ്ഡെയുടെ മകന്‍ അവിനാഷ് പാണ്ഡെയാണ് വാക്കുതര്‍ക്കത്തിനിടയില്‍ യുവതിക്കു നേരെ തോക്കുചൂണ്ടിയത്. തോക്കു ചൂണ്ടിയ അവിനാഷിനെ യുവതിയുടെ സുഹൃത്തുക്കളും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരും പിടിച്ചുമാറ്റുകയായിരുന്നു.
സംഭവത്തില്‍ അവിനാഷിനെതിരേ കേസെടുത്തതായും ഉടന്‍ തന്നെ അറസ്റ്റ്‌ചെയ്യുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it