Cricket

യുവതാരങ്ങള്‍ക്ക് ധോണി ട്വന്റിയില്‍ അവസരം നല്‍കണം: ലക്ഷ്മണ്‍

യുവതാരങ്ങള്‍ക്ക് ധോണി ട്വന്റിയില്‍ അവസരം നല്‍കണം: ലക്ഷ്മണ്‍
X


ന്യൂഡല്‍ഹി: എംഎസ് ധോണി ട്വന്റിയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തയ്യാറാവണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റിയില്‍ ഭേദപ്പെട്ട പ്രകടനമാണ് ധോണി പുറത്തെടുത്തതെങ്കിലും 196 റണ്‍സ് പിന്തുടരുമ്പോള്‍ നടത്തേണ്ട ബാറ്റിങായിരുന്നില്ല അത്. വിരാട് കോഹ്‌ലി 160 സ്‌ട്രൈക്കറേറ്റില്‍ ബാറ്റ് വീശിയപ്പോള്‍ ധോണിയുടെ ബാറ്റിങ് 80 സ്‌ട്രൈക്കറേറ്റിലായിരുന്നു. ഇത്തരമൊരു വലിയ വിജയ ലക്ഷ്യം പിന്തുടരുമ്പോള്‍ ധോണിയുടെ ബാറ്റിങ് വേഗത്തിലാക്കണമായിരുന്നു. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ധോണി യുവതാരങ്ങള്‍ക്ക് വഴിമാറേണ്ട സമയമായെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.  ട്വന്റിയില്‍ കഴിവുള്ള മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്. ധോണി വഴിമാറേണ്ട സമയമായെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത്ത് അഗാര്‍ക്കറും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it