യുവജന കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ റൂറല്‍ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. വളരെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍ കഴിയേണ്ടി വന്ന ജിഷയുടെ കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജില്ലാ കലക്ടറോടും രായമംഗലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോടും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് ജിഷയുടെ വീട് സന്ദര്‍ശിച്ച യുവജന കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it