malappuram local

യുവജന കമ്മീഷന്‍ അദാലത്ത്‌ : സ്വാശ്രയ കോളജുകള്‍ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍



മലപ്പുറം: കലക്ടറേറ്റ് സമ്മേളനഹാളില്‍ നടത്തിയ സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാ അദാലത്തില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരേ നിരവധി വിദ്യാര്‍ഥികള്‍ പരാതി നല്‍കി. അന്യായമായ ഫീസ് വര്‍ധനയ്‌ക്കെതിരേ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കള്ളകേസുകള്‍ എടുക്കുക, സമരം ചെയ്ത വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മുദ്രപത്രത്തില്‍ എഴുതി വാങ്ങിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ പരാതിയില്‍ സ്വകാര്യ കോളജിനോട് യുവജന കമ്മീഷന്‍ വിശദീകരണം തേടി. വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കിയെന്ന പരാതിയില്‍ മലപ്പുറത്തെ കോളജിനെതിരെയുള്ള പരാതിയില്‍ കമ്മീഷന്‍ വിശദീകരണം തേടി. വാഹനാപകടത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചുവെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടും. യൂത്ത് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോം, അംഗങ്ങളായ എ ബിജി, ആര്‍ ആര്‍ സഞ്ജയ് എന്നിവര്‍ പരാതികള്‍ കേട്ടു. കോ-ഓഡിനേറ്റര്‍മാരായ നിയാസ് പാണ്ടിക്കാട്, ഹരീഷ് കരുളായി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it