Flash News

യുറോസോണ്‍ ബജറ്റ് : മാക്രോണുമായി ധാരണ- മെര്‍ക്കല്‍



ബെര്‍ലിന്‍: സാഹചര്യം അനുകൂലമാണെങ്കില്‍ യുറോസോണ്‍ ധനമന്ത്രിയെയും ബജറ്റിനെയും പിന്തുണയ്ക്കുമെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ഗല മെര്‍ക്കല്‍. ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ധാരണയിലെത്തിയതായും അവര്‍ പറഞ്ഞു. 19 രാജ്യങ്ങളടങ്ങുന്ന യുറോസോണിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി ധനമന്ത്രിയെ പിന്തുണയ്ക്കണമെന്ന വാദമാണ് മാക്രോണിനുളളത്. ഗ്രീസിനെ സഹായിക്കാന്‍ കോടിക്കണക്കിനു യുറോ നല്‍കി ജര്‍മനി സോണിനെ പിന്തുണച്ചിരുന്നു. 2008ലെ ലോക സാമ്പത്തികമാന്ദ്യം സോണില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചില രാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമായി. ഈ പശ്ചാത്തലത്തില്‍ യുറോപ്യന്‍ സോണിന്റെ ധനകാര്യം സംമ്പന്ധിച്ച് ജാഗരൂകരാവണമെന്ന മാക്രോണിന്റെ നിലപാടിനെ പൂര്‍ണമായും പിന്താങ്ങുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it