യുപി സര്‍ക്കാരിന്റെ മൂന്ന് ബില്ലുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ കേന്ദ്രം മരവിപ്പിച്ചു. രാജസ്ഥാനിലും അസമിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കാനുള്ള രണ്ടു ബില്ലുകളും തമിഴ്‌നാട്ടില്‍ കൗണ്‍സില്‍ റദ്ദാക്കാനുള്ള ബില്ലുമാണ് മരവിപ്പിച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതിയാണ് ഈ തീരുമാനമെടുത്തത്.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു, നിയമമന്ത്രി സദാനന്ദഗൗഡ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. അസമിലും തമിഴ്‌നാട്ടിലും അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് ആ സംസ്ഥാനങ്ങളെ സംബന്ധിച്ച ബില്ലുകള്‍ മരവിപ്പിച്ചത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കുന്നതില്‍ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണ് രാജസ്ഥാന്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഒഴിവാക്കിയ ഉപരിസഭ വീണ്ടും രൂപീകരിക്കുന്നതിനുവേണ്ടിയാണ് 2013 ല്‍ അസം ലജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ അവതരിപ്പിച്ചത്.
2010ലെ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആക്ട് റദ്ദാക്കുന്നതിനുള്ള ബില്ല് 2012ലും രാജ്യസഭയില്‍ അവതരിപ്പിച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ അവതരിപ്പിക്കുന്നതിന് രാജസ്ഥാന്‍, അസം നിയമസഭകള്‍ പ്രമേയം പാസാക്കിയിരുന്നു.
Next Story

RELATED STORIES

Share it