യുപി സംഘടിത കുറ്റകൃത്യ നിയന്ത്രണ ബില്ല് നിയമസഭ പാസാക്കി

ലഖ്‌നോ: സംഘടിത കുറ്റകൃത്യം തടയാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കി. ബില്ല് കരിനിയമമാണെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമനിര്‍മാണ കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ ബില്ലിന്റെ മാതൃകയിലാണ് യുപിയില്‍ ബില്ല് തയ്യാറാക്കിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോവല്‍, അനധികൃത ഖനനം, വ്യാജ മദ്യനിര്‍മാണവും വില്‍പനയും വനവിഭവങ്ങളും സംഘടിത ചൂഷണം, വന്യജീവികളുടെ വില്‍പന, വ്യാജമരുന്നുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്വത്തുക്കളുടെ കൈയേറ്റം തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങളാണ്. എന്നാല്‍,  രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നിയമം ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും  എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ബില്ലിലൂടെ ശ്രമിക്കുന്നതെന്നാണ്  പ്രതിപക്ഷ നേതാവ് രാംഗോവിന്ദ് ചൗധരി പറഞ്ഞു.
Next Story

RELATED STORIES

Share it