Flash News

യുപി: ശിയാ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കിയത് കോടതി റദ്ദാക്കി



ലഖ്‌നോ: ശിയാ വഖ്ഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആറ് അംഗങ്ങളെ പുറത്താക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രാജന്‍ റോയിയും എസ് എന്‍ അഗ്നിഹോത്രിയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. 1995ലെ വഖ്ഫ് നിയമപ്രകാരം പുറത്താക്കപ്പെട്ടവരുടെ ഭാഗം കേള്‍ക്കേണ്ടത് നിര്‍ബന്ധമാണെന്നും എന്നാല്‍, സര്‍ക്കാര്‍ അത് പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഖ്ഫ് സ്വത്തുക്കളിലെ ക്രമക്കേടില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് അംഗങ്ങളെ ഈ മാസം 16ന് സര്‍ക്കാര്‍ പുറത്താക്കിയത്. അക്തര്‍ ഹസന്‍ റിസ്‌വി, സയ്യിദ് വാലി ഹൈദര്‍, അഷ്ഫ സെയ്ദി, മൗലാനാ ആസിം ഹുസയ്ന്‍ സെയ്ദി, ആലിമ സെയ്ദി, നജ്മുല്‍ ഹസന്‍ റിസ്‌വി, എന്നിവരെയാണ് പുറത്താക്കിയിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് അവര്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it