Flash News

യുപി: ലോറി കനാലിലേക്ക് മറിഞ്ഞ് 14 മരണം



ഇറ്റ: ഉത്തര്‍പ്രദേശില്‍ നിയന്ത്രണംവിട്ട ലോറി കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വിവാഹസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആഗ്രയില്‍നിന്ന് മടങ്ങുകയായിരുന്ന ലോറി ജലേശര്‍ ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it