യുപി; മഴക്കെടുതിയില്‍ 17 മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ മഴക്കെടുതിയില്‍ 17 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഷാജഹാന്‍പൂരില്‍ മിന്നലേറ്റാണ് ആറുപേര്‍ മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സീതാപൂരില്‍ മൂന്നുപേരും ഔരിയ, അമേത്തി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ലഖിംപൂര്‍, ഖേരി, റായ്ബറേലി, ഉന എന്നിവിടങ്ങളില്‍ ഓരോ ആള്‍ വീതവും മരിച്ചതായി ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it