Flash News

യുപി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു

യുപി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു
X


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കുട്ടി മരിച്ചു.ഹൃദേഷ് ഗോസ്വാമി എന്ന എട്ടുവയസുകാരനാണ് മരിച്ചത്. മന്ത്രി ഓം പ്രകാശ് രാജ്ബഹാറിന്റെ അകമ്പടി വാഹനമാണ് കുട്ടിയെ ഇടിച്ചത്. ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച് മേഖലയിലാണ് അപകടം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. അപകടശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. മന്ത്രി ഓം പ്രകാശ് കാറിലുണ്ടായിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം, അപകടവിവരമറിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. മരിച്ച കുട്ടിയുടെ കുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it