യുപി ബജറ്റ് സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം ബഹളത്തോടെ തുടങ്ങി. ഗവര്‍ണര്‍ രാംനായ്കിന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തി.
ബിഎസ്പി, കോണ്‍ഗ്രസ്, ബിഎല്‍ഡി എന്നീ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്ന വേദിക്കരികിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. എന്നാല്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു.
ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ ഫെബ്രുവരി എട്ടുവരെ നിര്‍ത്തിവച്ചു. സമാജ് വാദി സര്‍ക്കാര്‍ സമഗ്ര പുരോഗതിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള സന്തുലിത വികസനമാണ് നടപ്പാക്കുന്നതെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it