Flash News

യുപി നിയമസഭയില്‍ ബോംബ്:ഒരാള്‍ അറസ്റ്റില്‍

യുപി നിയമസഭയില്‍ ബോംബ്:ഒരാള്‍ അറസ്റ്റില്‍
X


ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശമയച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഷജാനപൂര്‍ സ്വദേശി നരസിന്‍ഹയാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സന്ദേശം വന്ന ഫോണ്‍ കോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നരസിന്‍ഹ അറസ്റ്റിലായത്.
Next Story

RELATED STORIES

Share it