Flash News

യുപി നഗരസഭാ തിരഞ്ഞെടുപ്പ് : ബിജെപി പ്രകടന പത്രിക പുറത്തിറക്കി



ലഖ്‌നോ:  ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. പ്രധാന പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ അനുവദിക്കുമെന്നും സ്ത്രീകള്‍ക്കു‘പിങ്ക് ടോയ്‌ലറ്റുകള്‍’നിര്‍മിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. സങ്കല്‍പ പത്ര എന്നു പേരിട്ട പ്രകടന പത്രിക യുപി ബിജെപി ആസ്ഥാനത്തു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ്പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, നഗര വികസന മന്ത്രി സുരേഷ് ഖന്ന, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്നാണു പുറത്തിറക്കിയത്. സംസ്ഥാനത്തു 652 നഗരസഭകളിലേക്കാണു തിരഞ്ഞെടുപ്പു നടക്കുന്നത്. ഈ മാസം 22, 26, 29 ദിവസങ്ങളിലാണു വോട്ടെടുപ്പ്. ഡിസംബര്‍ ഒന്നിനു വോട്ടെണ്ണും.
Next Story

RELATED STORIES

Share it