യുപി ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം; ഏഴുപേര്‍ അറസ്റ്റില്‍

അസംഗഢ്/ ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ഖുദാദദ്പൂര്‍ ഗ്രാമത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ട ഗ്രാമമാണ് ഖുദാദദ്പൂര്‍. ഒരു സമുദായത്തില്‍പെട്ടവര്‍ മറ്റൊരു സമുദായക്കാരന്റെ വീടാക്രമിച്ച് കത്തിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്ന് പോലിസ് അറിയിച്ചു. ഇരു സമുദായങ്ങളിലും പെട്ടവര്‍ തെരുവുകളിലിറങ്ങി കല്ലേറ് നടത്തുകയായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
Next Story

RELATED STORIES

Share it