Flash News

യുപി എന്‍ടിപിസി പ്ലാന്റ് സ്‌ഫോടനം ; 10 മരണം



ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ സ്ഥിതി ചെയ്യുന്ന നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റില്‍ സ്‌ഫോടനം. സംഭവത്തില്‍ 10 പേര്‍ മരിച്ചു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് തൊഴിലാളികള്‍ ജോലിനോക്കുന്ന ആറാം നമ്പര്‍ യൂനിറ്റിലെ നീരാവി കടന്നുപോകുന്ന കുഴല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. അപകടം നടക്കുമ്പോള്‍ 150ഓളം പേര്‍ പ്ലാന്റില്‍ ഉണ്ടായിരുന്നതായാണ് വിവരം. നിരവധി പേര്‍ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.
Next Story

RELATED STORIES

Share it