Flash News

യുപി ആശുപത്രിയില്‍ കൂട്ടബലാല്‍സംഗം



ലഖ്‌നോ: യുപിയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാല ആശുപത്രിയില്‍ 42കാരി കൂട്ടബലാല്‍സംഗത്തിനിരയായി. രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ലിഫ്റ്റ്മാനും സെക്യൂരിറ്റി ഗാര്‍ഡുമടക്കമുള്ളവരാണു പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി ഭര്‍ത്താവിനു ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സ്ത്രീയെ വിനയ്, ശിവകുമാര്‍, സന്തോഷ് എന്നിവരാണു കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. കുമാറും സന്തോഷും അറസ്റ്റിലായി. വിനയ് ഒളിവിലാണ്.
Next Story

RELATED STORIES

Share it