Flash News

യുപി അംഗപരിമിതരുടെ വായ്പകള്‍ എഴുതിത്തളളാന്‍ നീക്കം



ലഖ്‌നോ: അംഗപരിമിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് പരിഗണിക്കുമെന്ന് യുപി സര്‍ക്കാര്‍ 100 ദിവസത്തിനകം അംഗപരിമിതര്‍ക്കുള്ള 3.88 കോടിയുടെ വായ്പ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 6,821 അംഗപരിമിതര്‍ക്ക് അനുവദിച്ച വായ്പാ തുകയില്‍ 1.60 കോടി രൂപ അവര്‍ തിരിച്ചടിച്ചതായും ശേഷിക്കുന്ന 3.88 കോടി രൂപയാണ് എഴുതി തള്ളുകയെന്നും അംഗപരിമിത ശാക്തീകരണ വകുപ്പ് മന്ത്രി പ്രകാശ് രാജബര്‍ പറഞ്ഞു. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ രണ്ട് കോടിയോളം അംഗപരിമിതര്‍ ഉണ്ട്. അംഗപരിമിതര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി സ്വാശ്രയരായി ജീവിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസനകേന്ദ്രവുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതികള്‍ക്കുളള നീക്കം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ (മൈക്രോ-സ്മാള്‍ -മീഡിയം എന്റര്‍പ്രൈസസ്) മേഖലയുമായി ബന്ധപ്പെടുത്തി നിരവധി പദ്ധതികള്‍ യുപി സര്‍ക്കാര്‍ അംഗപരിമിതര്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. ബാറ്ററിയില്‍ ഘടിപ്പിച്ച മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നതിനും പച്ചക്കറിയും മറ്റും വില്‍ക്കാന്‍ പ്രപ്തരാക്കാനും പദ്ധതിയുണ്ട്. സ്ത്രീകളായ അംഗപരിമിതര്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്‍കുന്നതിന് പദ്ധതിയുണ്ട്. അംഗപരിമിതര്‍ക്കു സര്‍ക്കാര്‍ നല്‍കിവരുന്ന വായ്പാ തുക 30,00ത്തില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു.അംഗപരിമിതര്‍ക്ക് വിവാഹ സഹായധനമായി നല്‍കുന്ന തുക 20,000ത്തില്‍ നിന്നു 35,000 ആക്കി ഉയര്‍ത്തി. നേരത്തേ ഇത്തരം സഹായധനം ലഭിക്കാന്‍ ഏറെ ക്ലേശം അനുഭവിച്ച് അംഗപരിമിതര്‍ നിരന്തരം താലൂക്ക് ഓഫിസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it