Flash News

യുപിയില്‍ 48 മണിക്കൂറിനിടെ 30 നവജാത ശിശുക്കള്‍ മരിച്ചു



ലഖ്‌നോ: കഴിഞ്ഞ 48 മണിക്കൂറിനിടെ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 30 നവജാത ശിശുക്കള്‍ മരിച്ചതായി റിപോര്‍ട്ട്. ആശുപത്രിയിലെ നിയോ നാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലും പീഡിയാട്രിക്‌സ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലുമായി പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഓരോ വിഭാഗത്തിലും 15 പേര്‍ വീതമാണ് മരിച്ചത്. ആഗസ്തില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെതുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ 63 നവജാത ശിശുക്കള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ പുറത്താക്കുകയും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it