യുപിയില്‍ സര്‍ക്കാര്‍ വേതനത്തിന് ശൗചാലയം നിര്‍ബന്ധം

സീതാപൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശില്‍ പുതിയ തലങ്ങളിലേക്ക്. വീട്ടിലെ ശൗചാലയത്തിനു മുമ്പിലുള്ള ഉദ്യോഗസ്ഥരുടെ ചിത്രമാണ് സര്‍ക്കാര്‍ വേതനത്തിനായി സീതാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ശീതള്‍ വര്‍മ ആവശ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിനു പുറമെ നിര്‍മാണ രേഖകളും ഉദ്യോഗസ്ഥര്‍ നല്‍കണം. അല്ലാത്തപക്ഷം വേതനം നല്‍കുന്നത് നിര്‍ത്തലാക്കും. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനത്തില്‍ നിന്നു ജില്ലയെ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്.
മെയ് 27നകം രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മെയ് മാസത്തെ വേതനം തടഞ്ഞുവയ്ക്കും. ജില്ലാ പഞ്ചായത്തീരാജ് ഉദ്യോഗസ്ഥനാണ് രേഖകള്‍ കൈമാറേണ്ടത്. എന്നാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗസ്ഥരുടെ അപേക്ഷ ജില്ലാ ഭരണകൂടം നിരസിച്ചു.
Next Story

RELATED STORIES

Share it