Flash News

യുപിയില്‍ റോഡപകടത്തില്‍ 17 മരണം

യുപിയില്‍ റോഡപകടത്തില്‍ 17 മരണം
X
മെയിന്‍പുരി: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് 17 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 70 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.



ജോലികഴിഞ്ഞ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവീതം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതവും സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it