Flash News

യുപിയില്‍ മാംസാഹാരം നിരോധിച്ച് യോഗി ആദിത്യനാഥ്

യുപിയില്‍ മാംസാഹാരം നിരോധിച്ച് യോഗി ആദിത്യനാഥ്
X


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയിലും ബര്‍സാനയിലും മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. തീര്‍ത്ഥാടക കേന്ദ്രമായ മഥുരയിലെ വൃന്ദാവനിലും ബര്‍സാനയിലും ഇനിമുതല്‍ മാംസാഹാരം, മദ്യം എന്നിവക്ക് നിരോധനമേര്‍പ്പെടുത്തും.പ്രദേശത്തെ ഇറച്ചികടകളും മദ്യശാലകളും എത്രയും വേഗം അടച്ചുപൂട്ടണണെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കൃഷ്ണന്റെയും രാധയുടെയും ജന്മസ്ഥലങ്ങളായി കരുതപ്പെടുന്ന വൃന്ദാവനിലും ബര്‍സാനയിലും ലക്ഷകണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. ഭക്തരുടെ താല്‍പര്യവും ടൂറിസം സാധ്യതയും പരിഗണിച്ചാണ് ഈ സ്ഥലങ്ങളെ വിശുദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതെന്നും ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനസും കാഴ്ചപ്പാടും ശുദ്ധമാക്കുന്നതിനാണ് ഇറച്ചിയും മദ്യവും നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.  മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ എക്‌സൈസ്-ഭക്ഷ്യ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച ഇടങ്ങളിലെല്ലാം മാംസവും മദ്യവും നിരോധിക്കുമെന്നും വൃന്ദാവനും ബര്‍സാനയും ഇതിന് തുടക്കം മാത്രമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് കുമാര്‍ അശ്വതി പറഞ്ഞു.
Next Story

RELATED STORIES

Share it