Flash News

യുപിയില്‍ ബിസ്‌കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍

യുപിയില്‍ ബിസ്‌കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍
X


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിസ്‌കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.യുപിയിലെ ബധോഹി ജില്ലയിലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള 100 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it