Flash News

യുപിയില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു

യുപിയില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു
X


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നാലു സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിനു പിന്നാലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ വഴിതടഞ്ഞ് 13 പേരടങ്ങുന്ന സംഘം മാനഭംഗത്തിന് ഇരയാക്കുകയും ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് നടന്നുവെന്നു കരുതുന്ന സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മുഖ്യപ്രതിയെ പിടികൂടിയതായി പോലിസ് അറിയിച്ചു. ബാക്കിയുള്ളവരെക്കുറിച്ചു വിവരം ലഭിച്ചതായും മുഴുവന്‍ പേരെയും ഉടന്‍ പിടികൂടുമെന്നും രാംപൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് വിപിന്‍ താഡ പറഞ്ഞു. ഇരകളായ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. ഇവര്‍ പോലിസില്‍ പരാതിപ്പെട്ടിട്ടുമില്ല. ടാറിടാത്ത റോഡിലൂടെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുകയും ഇവരെ അവിടെയുണ്ടായിരുന്ന യുവാക്കള്‍ സംഘം ചേര്‍ന്നു തടയുകയുമാണ് ചെയ്യുന്നത്. 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു മുമ്പില്‍ വച്ചാണ് മാനഭംഗപ്പെടുത്തുന്നത്. യുവാക്കളുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ ഇത് തടയാന്‍ ശ്രമം നടത്തുന്നുമുണ്ട്. രണ്ടുമൂന്നു പേര്‍ പെണ്‍കുട്ടിയെ വസ്ത്രാക്ഷേപം ചെയ്യുകയും ശരീരത്തില്‍ കടന്നുപിടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സംഘത്തില്‍പ്പെട്ട ചിലര്‍ തമാശയും അശ്ലീലപ്രയോഗങ്ങളും നടത്തുന്നുണ്ട്. നാലഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it