Flash News

യുപിയില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബിലാഹൗറിലെ നഗരപാലിക മാര്‍ക്കറ്റിനടുത്താണ് സംഭവം. നവിന്‍ ഗുപ്തയാണ് മരിച്ചത്്. പൊതുശൗചാലയത്തില്‍ നിന്നു പുറത്തുവരികയായിരുന്ന ഇദ്ദേഹത്തിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. ഘാതകരെ പിടികൂടാന്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it