യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; ഏഴു മരണം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. റായ്ബറേലിയില്‍ നിന്നു ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസ് ഹര്‍ചന്ദ്പൂര്‍ സ്റ്റേഷനു സമീപം ഇന്നലെ രാവിലെയാണു പാളംതെറ്റിയത്. അഞ്ചു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്.
നിരവധി പേര്‍ക്കു പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. മേഖലയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രം അഞ്ചു ലക്ഷവും സംസ്ഥാനം രണ്ടു ലക്ഷവും സഹായം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it