Flash News

യുപിയിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം ആറ് മരണം

യുപിയിലും  ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം ആറ് മരണം
X
മൊറാദാബാദ്: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുംവീശിയടിച്ച ഇടിയും മിന്നലോടും കൂടിയകൊടുങ്കാറ്റില്‍ ആറ് മരണം. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബിദില്‍ രണ്ടുപേരും ഉത്തരാഖണ്ഡിലെ മണ്ഡലില്‍ നാലുപേരുമാണ് മരിച്ചത്.ഉത്തരകാശി, പോരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന പ്രദേശത്തെത്തിയിട്ടുണ്ട്.



മേഖലയില്‍ അടുത്ത 36 മണിക്കൂറിനുള്ളല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഉത്തര്‍ പ്രദേശിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.



Next Story

RELATED STORIES

Share it