Flash News

യുപിഎ സര്‍ക്കാരും ബിജെപി സര്‍ക്കാരും നായര്‍ സമുദായത്തെ അവഗണിക്കുന്നു



കോട്ടയം: കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ സര്‍ക്കാരും ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും നായര്‍ സമുദായത്തെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരി എന്‍എസ്എസ് താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ പെരുന്നയില്‍ നടന്ന 104ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായന്മാരെ കൊണ്ട് കൊടി പിടിപ്പിക്കാനും പ്രകടനത്തില്‍ പങ്കെടുപ്പിക്കാനും വോട്ട് നേടാനും ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കാനും വേണം. എന്നിട്ട് മുന്നാക്കമെന്ന പേര് പറഞ്ഞു നായര്‍ സമുദായത്തെ ഇക്കൂട്ടര്‍ മാറ്റിനിര്‍ത്തുകയാണ്. മുന്നാക്കക്കാരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുള്ളത് കേരളത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമാണെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it