Gulf

യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം

യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം
X


ദമ്മാം: പ്രമുഖ കാല്‍പന്ത് കളി കൂട്ടായ്മയായ അല്‍ ഖോബാര്‍ യുനൈറ്റഡ് എഫ്‌സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നെസ്റ്റോ ഹാളില്‍
കുടുംബിനികളടക്കം നിരവധി പേര്‍ പങ്കെടുത്ത സംഗമത്തില്‍ ഫോക്കസ് സിഇഒ ശബീര്‍ വെള്ളാടത്ത് റമദാന്‍ സന്ദേശം നല്‍കി. വ്രതം ജീവിത വിശുദ്ധിയിലേക്കുള്ള പ്രായോഗിക പരിശീലനമാണെന്നും ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം വിശ്വാസിക്ക് നല്‍കേണ്ടത് പതിനൊന്ന് മാസത്തേക്കുള്ള ജീവിത വിശുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അഷ്റഫ് തലപ്പുഴ അധ്യക്ഷനായിരുന്നു. മുജീബ് കളത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി അബ്ദുല്‍ റസാഖ്, ശരീഫ് മാണൂര്‍, ഷമീം, അബ്ദുല്‍ അലി കളത്തിങ്ങല്‍, റിയാസ് പറളി, റഷീദ് മനമാറി, മുഹമ്മദ് നിഷാദ്, ഷബീര്‍ അബ്ദുല്ല സംബന്ധിച്ചു. നിബ്രാസ് ശിഹാബ് സ്വാഗതവും ഷബീര്‍ ആക്കോട് നന്ദിയും പറഞ്ഞു. മുഹമ്മദ് നസല്‍ ഖിറാഅത്ത് നടത്തി. ഫൈസല്‍ എടത്തനാട്ടുകര, തമീം മമ്പാട്, ജസീല്‍ ചേന്ദമംഗല്ലൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it