യുദ്ധവിമാനങ്ങളിലെ വനിതാ പൈലറ്റുമാര്‍ നാലു വര്‍ഷത്തേക്ക് അമ്മയാവരുത്: വ്യോമസേന

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങള്‍ പറത്താന്‍ തിരഞ്ഞെടുക്കപ്പെട്ട വനിതാ പൈലറ്റുമാരോട് നാലു വര്‍ഷത്തേക്ക് അമ്മയാവരുതെന്ന് വ്യോമസേനയുടെ ഉപദേശം. പൈലറ്റുമാരുടെ പരിശീലനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണിതെന്നും നിയമപരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭാവന കാന്ത്, മോഹന സിങ്, ആവണി ചതുര്‍വേദി എന്നിവരാണ് യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരാവാന്‍ പോവുന്നത്. ജൂണ്‍ 18ന് ഇവരെ പൈലറ്റുമാരായി നിയമിക്കും.ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷം 2017 ജൂണില്‍ യുദ്ധവിമാനം പറപ്പിക്കാന്‍ ഇവരെ ചുമതലപ്പെടുത്തും. യുദ്ധവിമാന പൈലറ്റുമാര്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പരിശീലനം നേടണമെന്നാണ് ചട്ടം. ഇവര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ഈ വര്‍ഷം ജൂണ്‍ മുതല്‍ കര്‍ണാടകയിലെ ബിദാറിലാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വനിതകളെ യുദ്ധവിമാന പൈലറ്റുമാരാക്കാന്‍ വ്യോമസേനാ തീരുമാനമെടുത്തത്. ആറു വനിതകള്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നെങ്കിലും അന്തിമഘട്ടത്തില്‍ മൂന്നു പേര്‍ക്കാണ് അവസരം ലഭിച്ചത്.
Next Story

RELATED STORIES

Share it