Second edit

യുദ്ധക്കൊതിയന്‍

പൊതുവില്‍ പാശ്ചാത്യരെ വംശീയമായും സാംസ്‌കാരികമായും ഉയര്‍ത്തിക്കാട്ടുകയും പൗരസ്ത്യരെ ഇകഴ്ത്തുകയും ചെയ്യുന്നവരാണ് ഓറിയന്റലിസ്റ്റുകള്‍. ഏഷ്യയിലും മറ്റു വന്‍കരകളിലുമുള്ള പാശ്ചാത്യ അധിനിവേശത്തിന് ബൗദ്ധികമായ പശ്ചാത്തലമൊരുക്കിയത് അവരാണ്.
ഓറിയന്റലിസ്റ്റുകള്‍ കൊളോണിയല്‍ യജമാനന്‍മാരുടെ കുടക്കീഴില്‍ നിന്നു മാറിനില്‍ക്കാന്‍ തയ്യാറായത് അടുത്തകാലത്താണ്. ഫലസ്തീന്‍-അമേരിക്കന്‍ എഴുത്തുകാരനായ എഡ്വേഡ് സഈദ്, അമേരിക്കന്‍ ഗ്രന്ഥകാരനായ നോര്‍മന്‍ ഫിന്‍കല്‍സ്റ്റൈന്‍ തുടങ്ങിയവരാണ് ആ മാറ്റത്തിനു തുടക്കം കുറിച്ചത്.
അമേരിക്കന്‍ അധിനിവേശങ്ങള്‍ക്കും ഇസ്രായേലി ആക്രമണങ്ങള്‍ക്കും സൈദ്ധാന്തികമായ ന്യായീകരണം ചമച്ച ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായിരുന്നു ഈയിടെ അന്തരിച്ച ബര്‍ണാഡ് ലൂയിസ്. കടുത്ത ഇസ്‌ലാംവിരോധിയായിരുന്നു യഹൂദനായ ലൂയിസ്. അമേരിക്കയിലേക്കു താമസം മാറ്റിയതു തന്നെ അമേരിക്കന്‍ നവയാഥാസ്ഥിതികരുടെ ഭാഗം ചേരാനാണ് എന്നു തോന്നുമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ വായിക്കുമ്പോള്‍. 2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് അക്കാദമിക ന്യായീകരണം നല്‍കിയത് ലൂയിസാണ്. തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം മുസ്്‌ലിംകളുടെ പിശാചുവല്‍ക്കരണത്തില്‍ കാര്യമായ പങ്കുവഹിച്ചു. പ്രിന്‍സ്ടണില്‍ അധ്യാപകനായിരിക്കുമ്പോള്‍ ചാരത്തലവന്‍മാരും സൈനികമേധാവികളും സയണിസ്റ്റ് ചിന്തകരുമായിരുന്നു ലൂയിസിന്റെ അടുത്ത സുഹൃത്തുക്കള്‍.
Next Story

RELATED STORIES

Share it