World

യുദ്ധക്കുറ്റ അന്വേഷണത്തിന് യുഎന്‍ അംഗീകാരം

ജനീവ: ഗസാ അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം ഏകപക്ഷീയ വെടിവയ്പു നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റ അന്വേഷണസംഘത്തെ അയക്കാന്‍ യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ അംഗീകാരം.
സംഭവത്തില്‍ അന്താരാഷ്ട്ര ഏജന്‍സി സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തെ 29 അംഗങ്ങള്‍ പിന്താങ്ങി. യുഎസും ആസ്‌ത്രേലിയയും പ്രമേയത്തെ എതിര്‍ത്തു. മറ്റ് 14 അംഗങ്ങള്‍ വോെട്ടടുപ്പില്‍ നിന്നു വിട്ടുനിന്നു. ഗസ അതിര്‍ത്തിയില്‍ മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച സിവിലിയന്‍ പ്രക്ഷോഭങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ എല്ലാ അതിക്രമങ്ങളും നിയ—മലംഘനങ്ങളും അന്വേഷിക്കണമെന്നു സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ചിനു മുമ്പായി  അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണം.
1948ല്‍ ഇസ്രായേല്‍ ബലം പ്രയോഗിച്ചു കൈയേറിയ പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ അഭയാര്‍ഥികളെ മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അക്രമത്തില്‍ 15 കുട്ടികളടക്കം 106 പേര്‍ കൊല്ലപ്പെട്ടതായും 12000 പേര്‍ക്കു പരിക്കേറ്റതായാണ് ഔദ്യോഗിക കണക്ക്.
പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ യുദ്ധക്കുറ്റത്തില്‍ പെടുത്താവുന്നതാണെന്നു യുഎന്നിന്റെ ഫലസ്തീന്‍ പ്രതിനിധി മൈക്കല്‍ ലിന്‍ക് അറിയിച്ചു.  ഇസ്രാേയല്‍ നടത്തിയത് ഏകപക്ഷീയ ആക്രമണമാണെന്നും ഇതില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it