Flash News

യുദ്ധകുറ്റം ; ബംഗ്ലാദേശില്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി

യുദ്ധകുറ്റം ;  ബംഗ്ലാദേശില്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി
X
jamaate

ധക്ക: പാകിസ്താനോട് ചേര്‍ന്ന് 1971ലെ വിമോചന പോരാട്ടകാലത്ത് അഫ്ഗാനിസ്താനില്‍ കൂട്ടക്കൊലയടക്കമുള്ള യുദ്ധകുറ്റങ്ങള്‍ നടത്തിയതിന് രാജ്യത്തെ രണ്ടു പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി.

ജമാ അത്തെ ഇസ്‌ലാമി സെക്രട്ടറി അലി അഹ്‌സാന്‍ മുഹമ്മദ് മുജാഹിദ്(67), ബിഎന്‍പി നേതാവ് സലാഹുദീന്‍ ഖാദര്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇന്നലെ അര്‍ദ്ധരാത്രി ധക്ക സെന്‍ട്രല്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് മാപ്പര്‍ഹിക്കുന്നില്ലെന്ന വിയന്ന ഉടമ്പടിയിലെ വാചകങ്ങളെ എടുത്തുപറഞ്ഞാണ് രാജ്യാന്തര കോടതി വധശിക്ഷ തന്നെ വേണമെന്ന നിലപാട് എടുത്തത്.
Next Story

RELATED STORIES

Share it