യുദ്ധകുറ്റം: ഗ്വാട്ടിമാല സൈനികര്‍ക്ക് 360 വര്‍ഷം തടവ്

ഗ്വാട്ടിമാല സിറ്റി: കൊലപാതകം, ബലാല്‍സംഗം, ആദിവാസി സ്ത്രീകളെ ലൈംഗിക അടിമകളാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ടു മുന്‍ സൈനികരെ ഗ്വാട്ടിമാല കോടതി 360 വര്‍ഷം തടവിനു ശിക്ഷിച്ചു. സെപൂര്‍ സാര്‍കോ സൈനിക താവള കമാന്‍ഡര്‍ ഫ്രാന്‍സിസ്‌കോ റെയിസ് ഗ്വിറോണ്‍, പാരാമിലിറ്ററി അംഗമായിരുന്ന ഹെര്‍ബിട്ട്രോ വാള്‍ഡസ് അസിജ് എന്നിവരെയാണ് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കോടതി ശിക്ഷിച്ചത്.
1980കളില്‍ അരങ്ങേറിയ സൈനികാതിക്രമങ്ങളില്‍ ആദ്യമായാണ് സൈനികര്‍ ശിക്ഷിക്കപ്പെടുന്നത്. വിധി ചരിത്രപരമാണെന്നും വനിതകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉജ്ജ്വല കാല്‍വയ്പാണെന്നും നൊബേല്‍ പുരസ്‌കാര ജേതാവ് റിഗോബര്‍ട്ട മെന്‍ഞ്ചു പ്രസ്താവിച്ചു. എല്ലാത്തിനുമപരി ഇരകള്‍ക്കു വേണ്ടിയുള്ളതാണെന്നും വിധിപ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയിലെത്തിയ അദ്ദേഹം വ്യക്തമാക്കി. 15 സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും സ്ത്രീയെയും അവരുടെ രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗ്വിറോണ്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഈ കേസുകള്‍ക്കു പുറമെ ഏഴോളം പേരുടെ തിരോധാനത്തില്‍ വാള്‍ഡസ് അസിജും ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തി.
Next Story

RELATED STORIES

Share it