Flash News

യുഡിഎഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റി

യുഡിഎഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റി
X

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് വിലക്കയറ്റത്തിനും ഇന്ധ വില വര്‍ധനവിനും എതിരെ 13ന് യുഡിഎഫ്‌ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 16ലേക്ക് ( തിങ്കളാഴ്ച) മാറ്റിയതായി യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മല്‍സരം കൊച്ചിയില്‍ നടക്കുന്നത് കണക്കിലെടുത്താണ് ഹര്‍ത്താല്‍ 16ാം തിയ്യതിയിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍  17 വേള്‍ഡ് കപ്പ് മല്‍സരം നടക്കുന്നത്. അതിന് ആതിഥ്യമരുളാന്‍ കേരളത്തിന് കഴിയുന്നത് നമുക്കേവര്‍ക്കും അഭിമാനം പകരുന്ന കാര്യമാണ്. ആ മല്‍സരം യാതൊരു പ്രശ്‌നങ്ങളുമില്ലാത നടക്കമണെന്നാണ് ഫുട്‌ബോള്‍ പ്രേമികളടക്കം എല്ലാ കേരളീയരും ആഹ്രഹിക്കുന്നത്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് യു ഡിഎഫ് ആഗ്രഹിക്കുന്നത് എന്നത് കൊണ്ടാണ് ഹര്‍ത്താല്‍ 16 ലേക്ക് മാറ്റിയതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Next Story

RELATED STORIES

Share it