ernakulam local

യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം മാറ്റിയ അധ്യാപകരില്‍ ആറുപേര്‍ തിരികെയെത്തി

കൊച്ചി: മഹാരാജാസ് കോളജിലെ സ്വയംഭരണ വിരുദ്ധ സമരത്തെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം മാറ്റിയ 15 അധ്യാപകരില്‍ ആറുപേര്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു.
എകെജിസിടിഎ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പ്രഫ. സന്തോഷ് ടി വര്‍ഗീസ്, ജില്ലാ സെക്രട്ടറി ഡോ. എം എസ് മുരളി, സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ ജയകുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി ഡോ. എന്‍ ഷാജി, സര്‍ക്കാര്‍ കോളജ് ജീവനക്കാരുശട ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ഡോ. ജോര്‍ജ് മാത്യു, പ്രഫ. കെ എസ് ഫെമിന എന്നിവരാണ് ജോലിയില്‍ പ്രവേശിച്ചത്.
ബാക്കിയുള്ള അധ്യാപകരും ഉടന്‍തന്നെ തിരിച്ചെത്തും. സ്വീകരണ സമ്മേളനം മഹാരാജാസ് സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തിരിച്ചെത്തിയ അധ്യാപകരെ ഗോപിനാഥ് ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി ഐ കബീര്‍, എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അശ്വിന്‍ ദിനേശ്, സംസ്ഥാന വനിത സബ്കമ്മിറ്റി കണ്‍വീനര്‍ പ്രഫ. സുമി ജോയി ഒലിയപ്പുറം, യൂനിറ്റ് ട്രഷറര്‍ പ്രഫ . ജൂലിയ ഡേവിഡ് സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഡോ. സി രാധാമണി, സെക്രട്ടറി പ്രഫ. ഓമല്‍ അലോഷ്യസ്, കോളജ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. എകെജിസിടിഎ ജില്ലാ പ്രസിഡന്റ് ഡോ. കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വയംഭരണത്തിനെതിരേ 54 ദിവസത്തെ സമരമാണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നത്.
Next Story

RELATED STORIES

Share it